
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത. നാളെ 10 ജില്ലകളില്‍ യെല്ലാ അലര്‍ട്ട് ഉണ്ടാവുമെന്നും ദുരന്തനിവാരണ അതോറിറ്റിയിലെ ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കെ രാജന് വ്യക്തമാക്കി. തമിഴ്നാടിന്റെ തെക്കെ അറ്റത്ത് രൂപപ്പെട്ട ചക്ര വാതച്ചുഴി മഴക്ക് കാരണമെന്നാണ് മന്ത്രി കെ.രാജന് വ്യക്തമാക്കി.

ചക്രവാത ചുഴി അപൂർവ സംഭവമാണെന്നും എന്നാല്‍ മേഖല വിസ്ഫോടനം നടന്നിട്ടില്ലെന്നും ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മീഷണർ കൗശിഗന് വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലെർട്ടുകൾ പ്രഖ്യാപിക്കുന്നതെന്നും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 130 ശതമാനത്തിലധികം മഴയാണ് അധികം ലഭിച്ചത്. ഇതുവരെയുളള ഒരുക്കങ്ങള്‍ മന്ത്രി ദുരന്തനിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും കരുതല്‍ സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരും മറുപടി നല്കി.





