
തൃശ്ശൂർ : സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ 10ആം നിലയിൽ പ്രവർത്തിച്ചിരുന്ന ചാർട്ടഡ് അക്കൗണ്ടന്റ് ഓഫീസിന് ആണ് തീ പടർന്നത്. പുലർച്ചെയായിരുന്നു തീ പിടുത്തം. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. ഓഫീസിലെ കമ്പ്യൂട്ടറുകൾ, നോട്ട് എണ്ണുന്ന മെഷീൻ, ഫാൻ, ഫർണീച്ചറുകൾ, രേഖകൾ എന്നിവയെല്ലാം കത്തി നശിച്ചതായി പറയുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണം.