പാവറട്ടിയിൽ ജോലി ചെയ്യുന്നതിനിടെ യുവാവിന് വെട്ടേറ്റു..

thrissur arrested

പാവറട്ടി: ജോലിക്കിടെ പാടൂർ ഇടിയഞ്ചിറ സ്വദേശി ചക്കേരി വീട്ടിൽ രഞ്ജേഷി (26)നാണ് വെട്ടേറ്റത്. പുറത്തും തോളിനും പരിക്കേറ്റ രഞ്ജേഷിനെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് സംഭവം. കൂരിക്കാട് തീരദേശത്ത് സിനിമാ ഷൂട്ടിങ് ലൊക്കേഷനിലെ പഴയ സാധനങ്ങൾ കൊണ്ടുപോകാൻ വന്നതായിരുന്നു യുവാവും പിതാവായ രവിയും. ഇരുമ്പ് സാധനങ്ങൾ മുറിച്ച്‌ വഞ്ചിയിൽ കയറ്റുന്നതിനിടെയാണ് വെട്ടേത്. ഇവർക്കൊപ്പം ജോലിക്ക്‌ സഹായിയായിട്ടുണ്ടായിരുന്ന പ്രദേശവാസിയായ യുവാവാണ് വെട്ടിയത്.

സാധനങ്ങൾ കയറ്റുന്നതിനിടെ അപ്രതീക്ഷിതമായി വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. രഞ്ജേഷ് ഉടൻ പുഴയിലേക്ക് ചാടിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഹായിയായിരുന്ന മുല്ലശ്ശേരി പറമ്പന്തളി സ്വദേശി പരിയക്കാട്ട് സന്തോഷി (52)നെ ഉടൻ പിടിച്ചുമാറ്റിയതിനാൽ കൈയ്ക്ക് മാത്രമേ പരിക്കേറ്റുള്ളൂ. സംഭവത്തിന് ശേഷം പ്രതിയായ യുവാവ് ഒരു സൈക്കിളിൽ രക്ഷപ്പെട്ടു. പാവറട്ടി പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.