
കുതിരാൻ. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ തുരങ്കത്തിനകത്തെ ചോർച്ചയെ സംബന്ധിച്ച വാർത്ത പരിഭ്രാന്തി പരത്തിയിരുന്നു. ഗതാഗതം നടക്കുന്ന കുതിരാനിലെ ഇടതു തുരങ്കത്തിനുള്ളിൽ അപകടകരമായ നിലയിൽ ചോർച്ചയെന്ന മട്ടിൽ മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കരാർ കമ്പനിയായ കെ.എം.സിയുടെ പി.ആർഒ. അജിത്കുമാർ പറഞ്ഞു. തുരങ്കത്തിന് മുകളിൽ പാറകൾക്കിടയിലുടെ കിനിഞ്ഞിറങ്ങിയിരുന്ന വെള്ളം തുരങ്കത്തിന്റെ ഡ്രെയിനേജിലേക്ക് കടത്തിവിടുന്നതിന് നിർമ്മാണവേളയിൽ തന്നെ പിവിസി പൈപ്പുകൾ സ്ഥാപിച്ചിരുന്നു.
ഇതിലൂടെ വെള്ളം ഡ്രെയിനേജിലേക്ക് പോകുന്നുമുണ്ടായിരുന്നു. ഇത്തരം പൈപ്പുകളിൽ ഒന്നിൽ ഉണ്ടായ ചോർച്ചയാണ് തുരങ്കപാതയിൽ വെള്ളം വീഴുന്നതിന് കാരണമായത്. പൈപ്പിലെ ചോർച്ച ഉടൻതന്നെ പരിഹരിക്കുമെന്നും തുരങ്കത്തിലൂടെ യാത്രചെയ്യുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അജിത്കുമാർ പറഞ്ഞു.