കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഗൃഹനാഥൻ മാർട്ടിന്റെ മൃതദേഹവും കണ്ടെത്തി… ഒരു കുടുംബത്തിലെ അഞ്ച് പേരെയും കണ്ടെത്തി.

കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഗൃഹനാഥൻ മാർട്ടിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ ഒരുകുടുംബത്തിലെ അഞ്ച് പേരെയും കണ്ടെത്തി. ഇന്ന് രാവിലെയാണ് കുടുംബത്തിലെ ഇളയകുട്ടിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. മണ്ണിൽ പൂഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

അമ്മ അന്നക്കുട്ടി, മാർട്ടിൻ, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത് .ഇവരിൽ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇവരുടെ വീട് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഈ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.