തൃശൂർ ജില്ലയിൽ 11 തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു.

തൃശ്ശൂർ : മരോട്ടിച്ചാൽ കള്ളായിക്കുന്ന് കല്ലംനിരപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. ഇഞ്ചിക്കാലായിൽ ബിന്ദു (45), മാളിയേക്കൽ മിനി (45), തോമ്പ്രയിൽ അന്നമ്മ (60),തോമ്പ്രയിൽ തങ്കമ്മ (55) ,പേച്ചേരി ബേബി (45), കുറ്റിക്കാട്ട് മേരി (70) ,മാനംകുഴി ബീന (52) ,പൊടിയിട കൗസല്യ (74) ,വലിയ കണ്ടത്തിൽ മിനി (48) ,നെല്ലിക്കാകുടി മറിയാമ്മ (70) ,ഉഷ (45) എന്നിവരാണ് തൊഴിലുറപ്പ് ജോലിക്കിടെ അപകടത്തിൽപെട്ടത്. മരോട്ടിച്ചാൽ കള്ളായിക്കുന്നിൽ . ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ 11 പേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലുമ്പാലം മാർട്ടിൻ്റെ സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരുന്ന ഇവർക്ക് 12 മണിയോടെയാണ് ഇടിമിന്നലേറ്റത്ത് .