ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു…

കനത്ത മഴയ്ക്കും 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവരും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം. പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് അല്‍പ്പസമയത്തിനകം തുറക്കും. മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര ഒക്ടോബര്‍ 18 വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍.