തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു..

തേനീച്ചയുടെ കുത്തേറ്റ് എക്സൈസ് ഡ്രൈവർ മരിച്ചു. ചാത്തമംഗലം സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. കോഴിക്കോട് നോർത്ത് സോൺ ജോയിൻ്റ് എക്സൈസ് കമ്മീഷണർ ഓഫീസ് ഡ്രൈവറാണ്. ശനിയാഴ്ച വീട്ടിൽ നിന്ന് തേനീച്ചകളുടെ കുത്തേറ്റ സുധീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.