എംഡിഎംഎ എന്നറിയപ്പെടുന്ന മയക്ക് മരുന്നുമായി പോട്ടോർ സ്വദേശി 21 വയസ്സുകാരൻ അറസ്റ്റിൽ…

തൃശ്ശൂർ : എംഡിഎംഎ എന്നറിയപ്പെടുന്ന മയക്ക് മരുന്നുമായി പോട്ടോർ സ്വദേശി 21 വയസ്സുകാരൻ അഭിഷേകിനെ എക്സൈസ് സംഘം പിടികൂടി. പ്രതി ബാഗ്ലൂരിൽ നിന്നും തപാൽ വഴിയാണ് മയക്ക് മരുന്ന് എത്തിച്ചത്. സമ്മാനപ്പൊതിയുടെ രൂപത്തിലാണ് ഇയാൾ മയക്ക് മരുന്ന് എത്തിച്ചത് . ബാഗ്ലൂരിൽ നിന്ന് മയക്ക് മരുന്ന് അയച്ച ഒളരി സ്വദേശിയെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.