കെ.എസ്.ആര്.ടി.സി ബസില്‍ തോക്കുമായി യുവാവ് വരുന്നുവെന്ന് പോലീസ് ലഭിച്ചതിനെ തുടർന്ന് യുവാവിനെയും തോക്കും പിടികൂടി. പിന്നീട് ഇത് എയര്‍ പിസ്റ്റളാണെന്നറിഞ്ഞതോടെ യുവാവിനെ വിട്ടയച്ചു. ഇന്നലെ ഉച്ചയോടെയാണ് എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തോക്കുമായി ഒരു യുവാവ് പോകുന്നു എന്നായിരുന്നു എസിപി ടി എസ് സിനോജിന് ലഭിച്ച രഹസ്യവിവരം. യുവാവിനെ സ്റ്റേഷനിലെത്തിച്ച ശേഷം തൃശ്ശൂരില്‍ നിന്നുള്ള വിദഗ്ധരെത്തി തോക്ക് പരിശോധിച്ചു. പരിശോധനയില്‍ കേവലം രണ്ടായിരം രൂപ മാത്രം വിലവരുന്ന എയര്‍പിസ്റ്റണ്‍ ആണെന്ന് തെളിഞ്ഞതോടെയാണ് യുവാവിന് രക്ഷയായത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ഇയാളെ വിട്ടയക്കുകയായിരുന്നു.






