ബസില്‍ തോക്കുമായി യാത്രചെയ്യുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി. ആര്‍ത്താറ്റ് സ്വദേശി മുല്ലക്കല്‍ ചന്ദ്രന് മകന് ആഘോഷിനെയാണ് പോലീസ് പിടികൂടിയത്. എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തോക്കുമായി ഒരു യുവാവ് പോകുന്നുണ്ടെന്ന് എ സി പി ടി എസ് സിനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് യുവാവിനെ പിടികൂടിയത്.