ചാലക്കുടിയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി…

kanjavu arrest thrissur kerala

തൃശൂര്‍: ചാലക്കുടിയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി. ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊച്ചി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.