
വാടാനപ്പള്ളി: ഇടശേരി കിഴക്കേജുമാ മസ്ജിദിന് വടക്ക് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് രാത്രിയിൽ തീ വെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കൂരിക്കുഴി സ്വദേശി പുതിയ വീട്ടിൽ ഷാജുവിൻ്റെ ഉടമസ്ഥയിലുള്ള KL.08. W. 2336 നമ്പർ ബജാജ് കാലിബർ ബൈക്കാണ് പൂർണമായി കത്തിനശിച്ച നിലയിൽ കാണപ്പെട്ടത്. ഷാജു പുളിയംതുരുത്തുളള കൂട്ടുകാരന്റെ വീട്ടിലെത്തിയതാണ്. തുടർന്ന് ബൈക്ക് റോഡരികിൽ വെച്ച് കൂട്ടുകാരുമൊത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോയിരുന്നു. രാത്രിയിലാണ് ബൈക്ക് കത്തി നശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.