
റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകൾ ഇന്ന് മുതൽ സർവീസ് തുടങ്ങി. യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് ടിക്കറ്റ് എടുക്കാം. സീസൺ ടിക്കറ്റുള്ളവർക്കും യാത്ര ചെയ്യാം. എന്നാൽ, പാസഞ്ചർ ട്രെയിൻ പുസ്ഥാപിക്കാതെ എക്സ്പ്രസ് നിരക്ക് ഇടാക്കി റെയിൽവേ കൊള്ളയടി തുടരുകയാണ്.
ഒമ്പത് അൺറിസർവ്ഡ് ട്രെയിനാണ് അനുദിച്ചത്. ഇതിൽ എറണാകുളം-ഗുരുവായൂർ, തിരുവനന്തപുരം-പുനലൂർ ട്രെയിനുകളാണ് ഇന്ന് സർവീസ് തുടങ്ങുന്നത്. നാല് ട്രെയിൻ വ്യാഴവും മൂന്ന് ട്രെയിൻ വെള്ളിയും സർവീസ് തുടങ്ങും. എല്ലാ ട്രെയിനും പ്രതിദിന സർവീസാണ്.