
കൊല്ലത്ത് മത്സ്യബന്ധനവലയിൽ തിമിംഗലം കുടുങ്ങി. അഴീക്കലിൽ നിന്ന് പോയ വള്ളത്തിലെ തൊഴിലാളികൾ നീട്ടിയ റിങ്ങ്സീൽ വലയിലാണ് ഇടത്തരം തിമിംഗലം പെട്ടത്. തീരത്ത് നിന്ന് 5 നോട്ടിക്കൽ മൈൽ ദൂരത്തായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന വള്ളങ്ങളിലെ തൊഴിലാളികളും ചേർന്ന് തിമിംഗലത്തെ വലയിൽ നിന്ന് പുറത്താക്കി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ തിമിംഗലം വല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വലയ്ക്കുണ്ടായ കേടുപാട് വലിയ നഷ്ടമുണ്ടായെങ്കിലും, മറ്റ് അനിഷ്ടസംഭവങ്ങൾ ഒഴിവായ ആശ്വാസത്തിലാണ് തൊഴിലാളികൾ.






