തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കോട്ടയം വെള്ളൂർ സ്വദേശി തേക്കുംവീട്ടിൽ ഫൈസൽഖാൻ (41) ആണ് അറസ്റ്റിലായത്. കൂർക്കഞ്ചേരി സോമിൽ റോഡിൽ തുമ്പയിൽ വീട്ടിൽ ഗോവിന്ദനെ (56) ആണ് ആക്രമിച്ചത്. ഫൈസൽ മദ്യപിച്ച് സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്നവരെ ഉപദ്രവിക്കുന്നത് കണ്ട് സുന്ദരൻ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിന് കാരണം. പ്ലാസ്റ്റിക്കിൻെറ സ്പീക്കർ കൊണ്ട് ആണ് ഗോവിന്ദന്റെ തലയ്ക്കടിച്ച് .