
തൃശൂർ റെയിൽവേ സ്റ്റേഷനിൽ മയക്കു മരുന്ന് നൽകി യാത്രക്കാരന്റെ പണവും ബാഗും തട്ടിയെടുത്തു. ഇന്ന് പുലർച്ചെ ചെന്നൈയിലേക്ക് പോവുന്നതിനായി സ്റ്റേഷനിലെത്തിയതായിരുന്നു ഇരിങ്ങാലക്കുട സ്വദേശി ബേബി. മയക്കുമരുന്ന് കലർന്ന ഭക്ഷണം നൽകിയയായിരുന്നു കവർച്ച. ബേബിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.