മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം അറിയിച്ചയാൾ തൃശൂരിൽ പിടിയിലായി. പൊലീസ് ആസ്ഥാനത്തേക്ക് വൈകുന്നേരമാണ് സന്ദേശം എത്തിയത്. ഭീഷണിയെത്തുടര്‍ന്ന് അണക്കെട്ടില്‍ പരിശോധന ശക്തമാക്കിയിരുന്നു. തൃശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളി വന്നതെന്ന് കണ്ടെത്തി നമ്പറിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞ് തൃശൂർ പൊലീസിന് വിവരം കൈമാറുകയായിരുന്നു. തൃശൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസീക രോഗിയാണ് ഇയാളെന്ന് സംശയിക്കുന്നു.






