
തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലുള്ള ശുചിമുറി ദീർഘ നാളായി അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ ബസ്സുകളിലെ യാത്രക്കാർക്കും തൊഴിലാളികൾക്കും വളരെ അധികം കഷ്ടപ്പാടാണ് ഇതുമൂലം നേരിടേണ്ടിവരുന്നത്. ഹോട്ടലുകൾ പോലും തുറക്കാത്ത ഈ വേളയിൽ കോർപറേഷൻ ശുചിമുറി അടച്ചിട്ടിരിക്കുന്നത് തുറക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തൊഴിലാളികളും മറ്റും കോർപ്പറേഷനെ സമീപിച്ചപ്പോൾ ടെൻഡർ എടുക്കാൻ ആളില്ല എന്ന കാരണം പറഞ്ഞ് ഒഴിവാവുകയാണ്. വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഉടനടി ഒരു പരിഹാരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബസ് ജീവനക്കാരും യാത്രക്കാരും.