നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ആശങ്ക അറിയിച്ചു

നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം എടുത്തെങ്കിലും ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ആശങ്ക അറിയിച്ചു. കുട്ടികൾക്ക് വാക്‌സീൻ ആകാത്തതും, കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സാമൂഹിക അകലം പാലിക്കാത്തതും, ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കുമോ എന്ന് ഉറപ്പില്ലാത്തതു മാണ് ആശങ്കക്ക് കാരണം. എന്നാൽ കുട്ടികൾക്ക് പ്രതിരോധ ശേഷി കൂടുതലാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

എന്നാൽ പ്രൈമറി ക്ലാസുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്. സ്‌കൂളുകൾ അണുവിമുക്തമാക്കുന്നതിനും വൃത്തിയാക്കുന്നതിനും രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ക്ലാസ് തുടങ്ങിയതിന് ശേഷം ഘട്ടം ഘട്ടമായി സമയദൈർഘ്യം കൂട്ടാനാണ് ശ്രമിക്കുക.