
സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയുടെ വിശദീകരണം. രാജ്യത്തെ സംവിധാനം കേരളത്തിലെ പോലീസും പിന്തുടരണമെന്ന് സുരേഷ് ഗോപി എം.പി. പോലീസ് അസോസിയേഷൻ രാഷ്ട്രീയം കളിക്കരുതെന്നും എം.പി. ഒന്നുകിൽ സല്യൂട്ട് സമ്പ്രദായം വേണ്ടെന്നു വയ്ക്കണം, സല്യൂട്ട് നൽകുന്നതിൽ രാഷ്ട്രീയ വിവേചനം പാടില്ല. എം.പി മാർക്ക് സല്യൂട്ട് വേണ്ടെന്ന് ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ടോയെന്നും ജനപ്രതിനിധികൾക്ക് സല്യൂട്ട് അർഹതപ്പെട്ടതെന്നും എംപി.






