12-17 വയസ്സുവരെയുള്ളവർക്ക് വാക്സീൻ..

12-17 വയസ്സുവരെയുള്ളവർക്ക് അടുത്ത മാസം മുതൽ വാക്സീൻ നൽകാൻ കേന്ദ്ര സർക്കാർ നീക്കം. ഗുരുതര രോഗമുള്ളവർക്കാകും ആദ്യം വാക്സീൻ നൽകുക. അമിതവണ്ണം, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ് എന്നീ അസുഖങ്ങൾ ഉള്ളവർക്ക് മുൻഗണന. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്സിനായിരിക്കും നൽകുക.