
വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി. ചടങ്ങിൻ്റെ ദൃശ്യങ്ങളിൽ നിന്നും ആൾക്കൂട്ടം വ്യക്തമാണെന്നും കോടതി വിമർശിച്ചു. ചടങ്ങിൻ്റെ സമയത്തെ സി സി ടി വി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നും കോടതി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹങ്ങളുടെ എണ്ണം അറിയിക്കണമെന്നും കോടതി നിർദ്ദേശം. എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. തൃശൂർ എസ് പി, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരെ കക്ഷി ചേർത്ത കോടതി കേസ് അടുത്ത മാസം പരിഗണിക്കാൻ മാറ്റി.