
തളിക്കുളം ഹെൽത്ത് സെന്ററിന്റെയും പെട്രോൾ പബിന്റെയും ഇടയിലുള്ള ദീർഘനാളായി ആൾതാമസമില്ലാത്ത വീട്ടിലാണ് അഴുകിയ നിലയിൽ മൃതശരീരം കണ്ടെത്തിയത്. ഏകദേശം ഒരു മാസത്തോളം പഴക്കം പ്രതീക്ഷിക്കുന്ന ഈ മൃതശരീരത്തിന് 20 വയസ്സിൽ താഴെയുള്ള ആളുടെതാണെന്ന് സംശയിക്കുന്നു.
തൂങ്ങി മരിച്ച നിലയിലുള്ള മൃതദേഹം അഴുകി നിലത്ത് വീണ് തലയും ശരീരവും വേർതിരിഞ്ഞ നിലയിൽ ആയിരുന്നു. ഈ വീടിൻ്റെ എതിർ വശത്തുള്ള ഹോട്ടെൽ വഴി വീതി കുട്ടുന്നതിൻ്റെ ഭാഗമായി പോളിക്കേണ്ടത്തിനാൽ അത് മാറ്റി പണിയുന്നതിനായി ഈ സ്ഥലം വാങ്ങുകയും അതിന്റെ ഭാഗമായി വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത് വാടാനപ്പള്ളി പോലീസും അധികൃതരും പരിശോധന നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. തുടർന്നുള്ള തൃശ്ശൂർ പ്രാദേശിക വാർത്തകൾക്ക് പേജ് ഫോളോ ചെയ്യുക.