അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീ മരിച്ച നിലയിൽ..

അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീ മരിച്ച നിലയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പൊന്നപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും ഇരുവരും വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയിരുന്നു.