
വടക്കഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂലംകോട് കണ്ണംകുളം ചെറവമ്പാടം വീട്ടിൽ സെയ്താലിയുടെ മകൻ മുഹമ്മദ് (22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിസരവാസിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ദീർഘനാളായി പീഡനത്തിന് ഇരയാക്കുകയായിരുന്നു..മാതാപിതാക്കളുടെ പരാതിയെതുടർന്ന് വടക്കഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.