മണ്ണുത്തിയിൽ ചരക്കുലോറിയ്ക്ക് പിറകിൽ ബൈക്ക് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു..

മണ്ണുത്തി ദേശീയപാതയിൽ നിർത്തിയ ചരക്കുലോറിയ്ക്ക് പിറകിൽ ബൈക്ക് ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. ചിന്നസേലം വില്ലുപുരം ഏഴുമലൈ (27)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുർഫിയൻ (52) ഗുരുതരപരിക്കുക ളോടെ ചികിത്സയിലാണ്. രാത്രി 11 ന് നടത്തറയിൽ നിന്നും മണ്ണുത്തി മേൽപ്പാലത്തിലേക്ക് കയറുന്നിടത്തു ആയിരുന്നു അപകടം. കായംകുളത്ത് നിന്നും വരുകയായിരുന്ന ചരക്കുലോറി ദേശീയപാതയിൽ പെട്ടെന്ന് നിർത്തിയപ്പോൾ പുറകിൽ ഉണ്ടായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ 20 മിനിറ്റോളം റോഡിൽ കിടന്നു. അതുവഴി പോവുകയായിരുന്നു 108 ആംബുലൻസ് ജീവനക്കാരായ ഡ്രൈവർ നിബിൻ ജോർജ്, ഇ.എം.ഡി വിഷ്ണു എന്നിവരാണ് പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചത് .