ആളൂർ∙ സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മണ്ണുത്തി പട്ടാളക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസ് (39)ആളൂർ ഇൻസ്പെക്ടർ സി.ബി. സിബിൻ അറസ്റ്റ് ചെയ്തത്. റിയാസിന്റെ സംഘം പലപ്പോഴായി 5,63,000 രൂപ തട്ടിയെടുത്തതിന് ആളൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.