കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ഞായറാഴ്ച രാവവിലെ മരിച്ച 12 വയസ്സുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സാമ്പിളുകള്‍ പോസിറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.
കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അവരെയെല്ലാം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണണ്ടെന്നും ആശങ്ക പ്പെടാനില്ലെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 17 പേര്‍ നിരീക്ഷണത്തിലാണ്.
നാല് ദിവസം കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നുവെന്നും രോഗിയുടെ കുടുംബത്തിലോ പ്രദേശ വാസികള്‍ക്കോ രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും ഉറവിടം പരിശോധിക്കുക യാണെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോടിന് പുറമെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത വേണം.
മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാത്തമംഗലം പഞ്ചായത്തിലെ നിപ സ്ഥിരീകരിച്ച പഴൂര്‍ വാര്‍ഡ്(9) അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം എന്നീ വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും രോഗലക്ഷണമില്ല. അടിയന്തര കര്‍മ്മ പദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു.