
തൃശൂർ മുല്ലേകര സ്വദേശി ലീന (46) പാലക്കാട് തിരുവേക പുറം സ്വദേശി സനൽ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 18.6 കിലോ കഞ്ചാവ് പിടികൂടി. തിങ്കളാഴ് രാവിലെ ഏഴ് മണിയോടെ കുന്ദമംഗലം വയനാട് റോഡിൽ ഇവർ സഞ്ചരിച്ച കാറിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഒന്നര കിലോ വീതമുള്ള പേക്കറ്റുകളിലാക്കി ട്രാവൽ ബാഗിലായി ആണ് സൂക്ഷിച്ചിരുന്നത്.
കഞ്ചാവ് വയനാട് ജില്ലയിൽ വിതരണം ചെയ്യാൻ കൊണ്ടു പോവുകയായിരു എന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി . ഇവർക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നും ഇവർക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും ആർക്കാണ് ഇവർ കഞ്ചാവ് എത്തിച്ച് നൽകുന്നതെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.