
പാലപ്പിള്ളി മേഖലയിൽ വീണ്ടും ആനയുടെ ആക്രമണം രണ്ടാൾ മരണപ്പെട്ടു. ഈ മേഖലയിൽ അഞ്ചാമത്തെ ആക്രമണ മരണമാണ് നടക്കുന്നത്. ഫോറസ്റ്റ് അധികാരികളുടെ അലംഭാവമാണ് തുടർച്ചയായി ഇതു പോലുള്ള ആക്രമണവും മരണവും നടക്കുവാനുണ്ടായ കാരണം.
ഈ മരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നാട്ടുകാരുടെ പ്രതിഷേതം. പാലപ്പിള്ളി എലിക്കോട് തോട്ടം തൊഴിലാളി കൊല്ലപ്പെട്ട സ്ഥലത്തെത്തിയ റേഞ്ച് ഓഫീസറെ നാട്ടുകാരും തോട്ടം തൊഴിലാളികളും തടയുന്നു. മേഖലയില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചത് അറിഞ്ഞിട്ടും വനം വകുപ്പ് വേണ്ടരീതിയില്‍ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. തൊഴിലാളികള്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചിട്ടും വനംവകുപ്പ് എത്താന്‍ വൈകിയെന്നും നാട്ടുകാര്‍. സംഭവ സ്ഥലം സന്ദര്‍ശിച്ച് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് റേഞ്ച് ഓഫീസറെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്.