മുക്കുപണ്ടം നൽകി പണം തട്ടിപ്പ് രണ്ടുപേർ പിടിയിൽ..

ചാവക്കാട്: പഞ്ചാരമുക്കിൽ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം നൽകി പണം തട്ടാൻ ശ്രമിച്ച ഇടുക്കി സ്വദേശികളായ രണ്ടുപേരെ സ്ഥാപന ഉടമ പോലീസിൽ ഏൽപ്പിച്ചു. രണ്ടുപവന്റെ കൈചെയിൻ എന്ന വ്യാജേനയാണ് പ്രതികൾ മുക്കുപണ്ടം വിറ്റ് കാശാക്കാൻ ശ്രമിച്ചത്. സംശയം തോന്നി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന്‌ തെളിഞ്ഞു. പഞ്ചാരമുക്കിലെ സ്വകാര്യ ധനസ്ഥാപനത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക്‌ ഒന്നോടെയാണ് സംഭവം. വിവരം അറിയിച്ചതിനെത്തുടർന്ന് ചാവക്കാട് പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

KALYAN-banner_Ads-COMMON-FB-TAG