
തിരുവനന്തപുരം : നിയമസഭ സെക്രട്ടേറിയറ്റില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നും എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി ഉണ്ടാകാത്തത് സ്ഥിതി സങ്കീര്‍ണമാക്കി. കൂടുതല്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം പകരാന്‍ ഇത് കാരണമായി. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ശേഷമാണ് ജീവനക്കാരില്‍ കൊവിഡ് പടര്‍ന്ന് പിടിച്ചതെന്ന് ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റില്‍ അടിയന്തര കൊവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.