സ്കൂട്ടർ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത രണ്ടു പേരെ മണിക്കൂറുകൾക്കകം പിടികൂടി..

വടക്കാഞ്ചേരി: സ്കൂട്ടർ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത രണ്ടു പേരെ മണിക്കൂറുകൾക്കകം പിടികൂടി. പുലർച്ചെ അത്താണി സ്വദേശി ഫിലിപ്പിന്റെ വീട്ടിലെ സ്കൂട്ടറിന്റെ പ്ലഗ് ഊരിമാറ്റി പുറത്തേയ്ക്ക് ഇറക്കുന്നതിനിടയിൽ ഓട്ടോ മുന്നിലെത്തി. ഇതോടെ പരിഭ്രാന്തിയിലായ കുട്ടികൾ വേഗം രക്ഷപ്പെട്ടു.

May_2021-2ads-icl-snowview-

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതികളെ കണ്ടെത്തി. വയനാട് സ്വദേശികളായ 15 വയസ്സിൽ താഴെയുള്ള കുട്ടികൾ ആയിരുന്നു. ഇവരെ രക്ഷിതാക്കളെ ഏൽപ്പിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന മറ്റൊരു സ്കൂട്ടറിന്റെ രേഖകൾ പോലീസ് അന്വേഷിച്ചു വരുന്നു.