
പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിന്റെ പൊതുശ്മശാനമായ ആത്മാലയത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. 2017 ൽ ഔദ്യോഗിക ഉദ്ഘാടനം നടന്ന ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾ ഫർണസിനും അനുബന്ധ യന്ത്രസാമഗ്രികൾ ക്കുമുണ്ടായ കേടുപാടുകൾമൂലം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഫർണസും അനുബന്ധ ഉപകരണങ്ങളും അതിനുവേണ്ട ജനറേറ്ററും പതിയതായി സ്ഥാപിച്ചാണ് ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. ഇന്ന് രാവിലെ 11ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ ശ്മശാനം തുറന്ന് നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അദ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ നേതാക്കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.