വാഴാനി കുറ്റിക്കാട് ഭാഗത്ത് കാട്ടാനയിറങ്ങി.

വടക്കാഞ്ചേരി: മച്ചാട് വനമേഖലയിലെ വാഴാനി കുറ്റിക്കാട് ഭാഗത്ത് കാട്ടാനയിറങ്ങി. പഴമക്കാർ പറഞ്ഞ അറിവല്ലാതെ അരനൂറ്റാണ്ടിനിടയിൽ ഈ മേഖലയിൽ കാട്ടാന ഇറങ്ങിയ അനുഭവമില്ല. വാഴാനി അണക്കെട്ടിന്റെ സമീപത്തായി മച്ചാട് വനത്തിലെ കുറ്റിക്കാട് ഗർഭക്കുണ്ട് മേഖലയിലാണ് കാട്ടാന ഇറങ്ങിയതിന്റെ വ്യക്തമായ സൂചനകൾ കണ്ടത്. സ്ഥലത്തെത്തിയ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ഇത് സ്ഥിരീകരിച്ചു. വനമേഖലയോട് ചേർന്ന ഊക്കൻ ബാബുവിന്റെ പറമ്പിലെ പന മറിച്ചിട്ടിട്ടുണ്ട്. വനത്തിലും കാട്ടാന വന്നതിന്റെ തെളിവ് വ്യക്തമാകുന്നുണ്ട്.

May_2021-2ads-icl-snowview-

ആനപ്പിണ്ടവും കാൽപ്പാടുകളും വനം ഉദ്യോഗസ്ഥർ കണ്ടെത്തി. സമീപകാലത്തെ വന്യജീവി കണക്കെടുപ്പിലൊന്നും വാഴാനി മേഖലയിൽ ആന ഉൾപ്പെട്ടിട്ടില്ല. ആന ഇറങ്ങിയ വനമേഖലയോട് ചേർന്ന് നിരവധിപേർ താമസിക്കുന്ന ഇടമാണ്. വർഷങ്ങൾക്ക് മുന്നെ, വാഴാനിയിൽ വനം-വന്യജീവി വിഭാഗം ഔട്ട്‌പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. മാനുകളെയാണ് വാഴാനിയിൽ അധികവും കണ്ടുവരുന്നത്‌ കുതിരാനിൽ ഒരു തുരങ്കം തുറന്ന്‌ ഗതാഗതം കുറഞ്ഞതോടെ പീച്ചി-വാഴാനി വന്യജീവിസങ്കേതത്തിൽ ഒറ്റയാൻ എത്തിയതാണെന്ന്‌ കരുതുന്നു.