
കുന്നംകുളം : പെരുമ്പിലാവിൽ ജെ സി ബി മോഷ്ടിച്ച് വിൽക്കാനായി തമിഴ് നാട്ടിലേക്ക് കൊണ്ട് പോകുംവഴി മോഷടാവിനെ പിടികൂടി. പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെസിബിയാണ് ഇയാൾ മോഷ്ടിച്ച് കടത്തിയത്. പാലക്കാട്, കൊല്ലങ്കോട് കുതിരമൂളി വീട്ടിൽ മുരുകൻ ( 37) ആണ് പിടിയിലായത്. മോഷണം നടന്ന് മണിക്കാറുകൾക്കുള്ളിൽ പൊലീസ് പ്രതിയെ പിടികൂടി.
ഓണത്തിന്റെ ഭാഗമായി തൊഴിലാളികൾ അവധിയിലായിരുന്ന സമയത്താണ് തിപ്പലശ്ശേരി ആലിൻ തയ്യിലെയാർഡിൽ സൂക്ഷിച്ചിരുന്ന ജെസിബി പ്രതി രാത്രിയുടെ മറവിൽ മോഷ്ടിച്ച് കടത്തി കൊണ്ടുപോയത്. എറണാകുളം സ്വദേശി മതിലകത് വീട്ടിൽ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് മോഷ്ടിച്ചത്. കൊല്ലങ്കോട് പോലീസ് കേരളം തമിഴ്‌നാട് അതിർത്തിയിൽ വെച്ച് പ്രതിയെയും ജെസിബിയും കസ്റ്റഡിയിലെടുത്ത് കുന്നംകുളം പോലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.