കല്ലേക്കാടിന് സമീപം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. സേലം സ്വദേശി അൻഷീർ, ബന്ധു ഹാഷിം എന്നിവരാണ് മരിച്ചത്. ഓണംപ്രാമണിച്ച് കല്ലേക്കാട്ടെ ബന്ധുവീട്ടിലെത്തിയ തായിരുന്നു അൻഷീർ. ഭക്ഷണം കഴിച്ചശേഷം കുളിക്കാ ഇറങ്ങിയപ്പോഴായിരുന്നു.
ഇവരെ കാണാതായെന്ന് ഒപ്പമുണ്ടായിരുന്നയാളാണ് പറഞ്ഞത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് അൻഷീറിനെയും ഹാഷിമിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.