
തൃശൂർ പോസ്റ്റോഫീസ് റോഡിൽ ഹനഫി പള്ളിയോട് ചേർന്നുള്ള കെ.ആർ.പി ലോഡ്ജിന് സമീപം വിജയ മെഷിനറി മാർട്ട് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പിടുത്തമുണ്ടായത്. പ്ളാസ്റ്റികിന് തീ പിടിച്ചതോടെ തീ ആളിപ്പടർന്നു. കനത്ത പുകയും ഉയർന്നു. ഇവിടെ മര ഉരുപ്പടികളുള്ള പഴയ കെട്ടിടങ്ങളാണ്. 5 യൂണിറ്റ് ഫയർഫോഴ്സ് എത്തി. തീ അണച്ചു.