കൊവിഡ് പ്രതിരോധ പാക്കേജിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി..

Covid-updates-thumbnail-thrissur-places

അടിയന്തര കൊവിഡ് പ്രതിരോധ പാക്കേജിന് കീഴില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. കേരളത്തിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്രമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടാം കൊവിഡ് പാക്കേജിന് കേരളത്തിന് കേന്ദ്രമനുവദിച്ച 267.35 കോടി രൂപയ്ക്ക് പുറമേയാണ് ജില്ലകള്‍ക്ക് ഒരു കോടി വീതം നല്‍കുന്നത്. ഓരോ ജില്ലകള്‍ക്കും അവരുടെ മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കുന്നതിനാണ് തുക അനുവദിക്കുന്നത്.

May_2021-2ads-icl-snowview-