പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണം അവലോകനയോഗം…

ഒല്ലൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണം ഇന്ന് തിങ്കളാഴ്ച രാവിലെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ എത്തും. അവലോകനയോഗം കഴിഞ്ഞ് അദ്ദേഹം മാധ്യമങ്ങളെ കാണും. ഒന്നാംഘട്ടം പൂർത്തീകരിച്ച് കഴിഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, മൃഗശാലാ ആശുപത്രി, കിച്ചൻ – സ്റ്റോർ റൂം സമുച്ചയം, പക്ഷികൾ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകൾ തുടങ്ങിയവയാണ് പൂർത്തിയായത്. കോവിഡ് ലോക്ഡൗൺ നീണ്ടുപോകുന്നതാണ് മൃഗങ്ങളെ മാറ്റുന്നതിന് തടസ്സം.

രണ്ടാംഘട്ടത്തിലെ പാർക്കിങ് സോൺ, ഓറിയന്റേഷൻ സെൻറർ, ബയോഡൈവേഴ്സിറ്റി സെൻറർ, ഐസൊലേഷൻ – ക്വാറൻറീൻ കേന്ദ്രങ്ങൾ, പോസ്റ്റുമോർട്ടത്തിനുള്ള കെട്ടിടം, ട്രാം റോഡ് എന്നിവയുടെ മുക്കാൽ ഭാഗവും നിർമാണം കഴിഞ്ഞു. 23 പ്രധാന കൂടുകളാണ് പാർക്കിലുള്ളത്. മൂന്നാംഘട്ടം നിർമാണവും ദ്രുതഗതിയിലാണ്. മൃഗങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനും പാർക്ക് പ്രവർത്തനസജ്ജമാക്കുന്നതിനും ഒരുമാസത്തിനകം ഉത്തരവ് ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

May_2021-2ads-icl-snowview-

കേന്ദ്ര സൂ അതോറിട്ടി സയൻറിഫിക് ഓഫീസർ ലക്ഷ്മി നരസിംഹന്റെ നേതൃത്വത്തിലുള്ള സംഘം ഈയിടെ സുവോളജിക്കൽ പാർക്കിലെത്തി പരിശോധന നടത്തി. കേന്ദ്ര സൂ അതോറിട്ടി ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം മുമ്പേ ലഭിച്ചതാണ്.