പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ പ്രൊഫഷണല്‍ സ്റ്റിക്കറുകള്‍ പതിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നു…

policeman-vehcle-thrissur-vartha-news-kerala-police-viyyur

പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ പ്രൊഫഷണല്‍ സ്റ്റിക്കറുകള്‍ പതിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ എന്നിവയിലടക്കം സ്റ്റിക്കറുകള്‍ പതിക്കുന്നുണ്ട്.

KALYAN-banner_Ads-COMMON-FB-TAG

മാദ്ധ്യമ സ്ഥാപനങ്ങളുടെ ഔദ്യോഗിക സ്റ്റിക്കറുകളാണ് വ്യാജന്‍മാര്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം എന്നതാണ് ഇവര്‍ക്ക് സഹായകരമാവു ന്നത്. മാദ്ധ്യമ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് ഇവരില്‍ പലരും. പ്രസ് സ്റ്റിക്കറുള്ള വാഹനത്തില്‍ കള്ളക്കടത്ത് നടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ തടഞ്ഞു നിറുത്തിയാലും ഐഡന്റിറ്റി കാര്‍ഡ് പൊലീസ് വിരളമായേ ചോദിക്കാറുള്ളൂ എന്നത് ഇവര്‍ക്ക് പ്രചോദനമാണ്. അഭിഭാഷകരുടെയും ഡോക്ടര്‍മാരുടെയും സ്റ്റിക്കറുകള്‍ കൂടുതലായും കാറുകളിലാണ് വ്യാജമായി ഉപയോഗിക്കുന്നത്. പൊലീസില്‍ നിന്ന് പരിഗണന ലഭിക്കുകയാണ് വ്യാജന്‍മാരുടെ പ്രധാന ലക്ഷ്യം.