വീട്ടുകാരുമായി വഴക്കിട്ട് രാത്രിയിൽ വീട് വിട്ടിറങ്ങിയ 15 കാരിയെ കണ്ടെത്തി.. നടന്നത് സിനമയെ വെല്ലും നാടകീയ രംഗങ്ങൾ…!!!!!!

തൃശൂർ:- വീട്ടുകാരുമായി വഴക്കിട്ട് രാത്രിയിൽ വീട് വിട്ടിറങ്ങിയ 15 കാരിയെ കണ്ടെത്തി. പത്താം തരം വിദ്യാർത്ഥിനിയായ പെൺകുട്ടി വീടുവിട്ടിറങ്ങയത് ഫോണിന്റെ അമിത ഉപയോ​ഗം ചോദ്യം ചെയ്തതിനാണെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ വെള്ളറക്കാട് വാകപറമ്പിൽ നൗഫൽ എന്ന 24 കാരൻ പ്രണയം നടിച്ച് കുട്ടിയെ കടത്തി കൊണ്ടു പോവുകയായിരുന്നു. നൗഫൽ പറഞ്ഞതനുസരിച്ച് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഇയാൾ വാടകയ്ക്ക എടുത്ത കോട്ടെഴ്സിലേക്ക് കൊണ്ട് പോയി. കുട്ടിയെ കാണാതെ ഭയന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും അധ്യാപകുരം നാട്ടുകാരുമുൾപടെ ആ രാത്രി മുഴുവൻ തിരച്ചിൽ നടത്തുകയും ചെയ്തു.

May_2021-2ads-icl-snowview-

എന്നാൽ അടുത്ത ദിവസം രാവിലെ നൗഫൽ മേഖലയിലെ ഒരു പൊതു പ്രവർത്തകനേയും പൊലീസിനേയും വിളിച്ച് പെൺകുട്ടി ഇവിടെയുണ്ടെന്നും, തനിക്ക് പരിചയമില്ലെന്നും, റോഡിൽ കണ്ടപ്പോൾ അന്വഷിച്ചതോടെയാണ് വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയതാണെന്ന് മനസ്സിലായതെന്നും പറഞ്ഞു.

എന്നാൽ പെൺകുട്ടിയോടൊപ്പം ഇയാളെ കൂടി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പേഴാണ് സംഭവം അറിയുന്നത്. കുട്ടിയെ മുൻ പരിജയമില്ലെന്നും വീട്ടുകാരോട് വഴക്കിട്ടിറങ്ങിയ കുട്ടിയെ താൻ സംരക്ഷിക്കുകയായിരുന്നെന്നും കഥയുണ്ടാക്കി പറഞ്ഞെങ്കിലും പെൺകുട്ടി പൊലീസിനോട് സത്യം തുറന്ന് പറഞ്ഞപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.

ഇയാൾ പറഞ്ഞതനുസരിച്ചാണ് വീട്ടിൽ വഴക്ക് നാടകം നടത്തി ഇറങ്ങിയത്. രാത്രി മുഴുവൻ തന്റെ കോർട്ടേഴ്സിൽ വെച്ച് പെൺ കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ തന്നെ പുതിയ നാടകമുണ്ടാക്കിയതാണെന്നും പൊലീസിന് മനസ്സിലായി. ഓൺലൈൻ പഠനത്തിന് വേണ്ടി നൽകിയിരുന്ന ഫോണിൽ ഇൻസ്റ്റാഗ്രാം മിലൂടെ ആറ് മാസമായി ഇയാളുമായി പ്രണയിത്തിലായിരുന്നു എന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് തന്നെ വിളിച്ചിറക്കി കൊണ്ട് പേവുകയായിരുന്നു എന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോഴിക്കട നടത്തുന്ന ഇയാളുടെ തൊഴിലാളികളെ താമസിപ്പിക്കുന്ന കോർട്ടേഴ്സിലാണ് പെൺകുട്ടിയെ രാത്രിയിൽ താമസിപ്പിച്ചത്. ഈ കോർട്ടേഴ്സിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പീഡനത്തിനിരയായ പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് ശേഷം വിട്ടയച്ചു. പ്രതി റിമാന്റിൽ