വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന വാക്സിൻ വിതരണത്തിൽ അവ്യക്തത….

മണ്ണുത്തി: വ്യാഴാഴ്ച വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന വാക്സിൻ വിതരണത്തിൽ അവ്യക്തത. നൂറിലേറെ ആളുകൾക്ക് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വാക്സിൻ ലഭിക്കിെല്ലന്നറിഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന്‌ എത്തിയ നൂറോളം പേർക്കാണ് മണിക്കൂറുകൾ കാത്തിരുന്നിട്ടും വാക്സിൻ ലഭിക്കാതിരുന്നത്.

KALYAN-banner_Ads-COMMON-FB-TAG

പഞ്ചായത്തിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അംഗങ്ങളും ആശാ വർക്കർമാരും ചേർന്നു തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടവരാണ് വാക്സിൻ സ്വീകരിക്കാൻ എത്തിയത്. പഞ്ചായത്തിൽ നിന്നു ലഭിച്ച പട്ടികയിൽ മൂന്ന് വിഭാഗം ആളുകൾക്കുള്ള മുൻഗണനാക്രമം ഉണ്ടായിരുന്നു. ഇതനുസരിച്ചാണ് പഞ്ചായത്ത് ഓരോ വാർഡിൽ നിന്നും 45 പേരുടെ വീതം പട്ടിക തയ്യാറാക്കിയത്. 60 വയസ്സിനു താഴെ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനാവില്ലെന്ന്‌ ആരോഗ്യവകുപ്പ് ജീവനക്കാർ അറിയിച്ചു. ഇതോടെ വാക്സിനുവേണ്ടി മണിക്കൂറുകളോളം കാത്തിരുന്ന ജനങ്ങൾ പ്രതിഷേധിച്ചത്.