
മലപ്പുറം : ബലാല്‍സംഗശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോത്തുകല്ല് സ്വദേശി പ്രജിത് കുമാറിന് ആണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി..
2017 ഏപ്രില്‍ 10 നായിരുന്നു സംഭവം. പോത്തുകല്ല് സ്വദേശി പെരിങ്കനത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്. മകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് രാധാമണി തടഞ്ഞു. ഇതിലുള്ള വിരോധം മൂലം സ്വന്തം അമ്മയുടെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ രാധാമണിയെ നിലബൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി മരുന്നു കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ബലാല്‍സംഗം ചെയ്തുവെന്നും പരാതിയുണ്ട്.