
കുന്നംകുളം : നഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. അഞ്ചര ഗ്രാം അതി മാരക എം.ഡി.എംഎ മയക്കുമരുന്നും 10 പാക്കറ്റിലായി സൂക്ഷിച്ച 100 ഗ്രാം കഞ്ചാവുമായി ചെമ്മണ്ണൂർ സ്വദേശിയെ കുന്നംകുളം ഫയർ സ്റ്റേഷനു സമീപം പോലീസ് സംഘം പിടികൂടിയത് ചെമ്മണ്ണൂർ ഉങ്ങുങ്ങൽ വീട്ടിൽ അഭിഷേക് 24 ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ സംശയംതോന്നിയ ബൈക്ക് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് അതിമാരകമായ മയക്കുമരുന്നായ എം ഡി എം എ യും കഞ്ചാവും പിടികൂടിയത്.