
തെക്കുംകര മണലിത്തറയിൽ കൃഷിയിടത്തിൽ നിന്ന് ഷോക്കേറ്റ് 52 കാരൻ മരിച്ചു. മണലിത്തറ മലാക്ക ഇടക്കാടൻ വീട്ടിൽ സുനീഷ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ, ഒരു കിലോമീറ്റർ അകലെയുള്ള കോരഞ്ചിറ സ്വന്തം പാടത്തേക്ക് പോയതായിരുന്നു ഇയാൾ. രാത്രികാലങ്ങളിൽ നെൽകൃഷി ചെയ്യുന്ന പാടത്തേക്ക് പോകാറുണ്ട്. കാട്ടുപന്നിയെ പിടിക്കുന്നതിനായി ആരെങ്കിലും ഷോക്കിട്ടതാണെന്ന് സംശയിക്കുന്നു. കൂടെ ഉണ്ടായിരുന്ന അയൽവാസിയായ സുരേഷാണ്, സുനീഷിന് ഷോക്കടിച്ച വിവരം അയൽവാസികളോട് വന്ന് പറഞ്ഞത്. തുടർന്ന് രാത്രി 12 മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ…