പാൽവില കൂട്ടി മിൽമ..

മില്‍മ നീലക്കവര്‍ പാലിന്‍റെ വിലകൂട്ടി. 25 മില്ലിലിറ്റര്‍ പാല്‍ അധികം ചേര്‍ത്താണ് പാല്‍വില രണ്ടുരൂപ വര്‍ധിപ്പിച്ച് 25 രൂപയാക്കിയത്. അഞ്ഞൂറു മില്ലിലീറ്റര്‍ പാല്‍ ഉള്‍ക്കൊണ്ടിരുന്ന കവറില്‍ 25 മില്ലിലീറ്റര്‍ അധികം ചേര്‍ത്തിട്ടുണ്ടെന്നു മില്‍മ വ്യക്തമാക്കുന്നു. ഇരുപത്തിമൂന്നു രൂപയായിരുന്ന നീലക്കവര്‍ ട്ടോണ്‍ഡ് പാലിനാണ് രണ്ടുരൂപ കൂട്ടി ഇരുപത്തിയഞ്ച് രൂപയാക്കിയത്. ക്ഷീര വികസന വകുപ്പു മന്ത്രി ചിഞ്ചുറാണിയാണ് പാല്‍ പുറത്തിറക്കിയത്. അധികം വരുന്ന പാല്‍ പാല്‍പ്പൊടിയാക്കുമെന്നും കാലിത്തീറ്റ വിലവര്‍ധനവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.

May_2021-2ads-icl-snowview-