
റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146ാം നമ്പർ റേഷൻകടയിൽ നിർവഹിചു. 16ന് പൂർത്തിയാകും. 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റിലുള്ളത്. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ പങ്കെടുതു. ഇന്നു മുതൽ ഓഗസ്റ്റ് രണ്ടു വരെ മഞ്ഞകാർഡുകാർക്കും (എഎവൈ) നാലു മുതൽ ഏഴു വരെ പിങ്ക് കാർഡുകാർക്കും (പിഎച്ച്എച്ച്) ഒമ്പതു മുതൽ 12 വരെ നീല കാർഡുകാർക്കും (എൻപിഎസ്) 13 മുതൽ 16 വരെ വെള്ള കാർഡുകാർക്കും (എപിഎൻഎസ്) കിറ്റ് വിതരണം ചെയ്യും.