ലോക്ഡൗൺ മറവിൽ ചാവക്കാട് ടൗണിലെ വഴിയോരക്കച്ചവട കേന്ദ്രങ്ങളിൽ മോഷണം…

ചാവക്കാട്: ലോക്ഡൗൺ മറവിൽ ചാവക്കാട് ടൗണിലെ വഴിയോരക്കച്ചവട കേന്ദ്രങ്ങളിൽ മോഷണം. നഗരത്തിലെ സിവിൽ സ്റ്റേഷൻ പരിസരത്തെ മാത്രം അഞ്ചിലേറെ വഴിയോര കച്ചവടകേന്ദ്രങ്ങളിൽ പലപ്പോഴായി മോഷണം നടന്നതായി കച്ചവടക്കാർ ആരോപിക്കുന്നു.

May_2021-2ads-icl-snowview-

സാധനങ്ങൾ ഐസിട്ടു ശീതീകരിച്ചു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പെട്ടികൾ, മേശ, കസേരകൾ, ടാർ പോളീൻഷീറ്റുകൾ, വെള്ളം സൂക്ഷിക്കുന്ന കാനുകൾ തുടങ്ങിയവയാണ് മോഷ്ടിക്കപ്പെടുന്നത്. ചെറിയ തട്ടുകടകളുടെ മാതൃകയിലുള്ള ഇത്തരം വഴിയോര കേന്ദ്രങ്ങളിൽ സാധന സാമഗ്രികൾ വേണ്ടത്ര അടച്ചുറപ്പോടെയല്ല സൂക്ഷിക്കുന്നത്. നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ ആയതിനാൽ വൈകീട്ടോടെ റോഡുകളിലെ തിരക്കുകുറയും. ഇതു മുതലെടുത്താണ് കച്ചവടസ്ഥാപനങ്ങളിൽ സൂക്ഷിച്ച സാധനങ്ങൾ രാത്രിയിൽ മോഷ്ടിക്കപ്പെടുന്നത്.